Home » » ടി എസ് ബാലൻ

ടി എസ് ബാലൻ

ഞാൻ അറിയുന്ന ടി എസ് ബാലൻ

                                                   കാർട്ടൂണിസ്റ്റ് ജയ് മോഹൻ അതിരുങ്കൽ



ബാലൻ സാർ എന്നു ഞാൻ വിളിക്കുന്ന ടി എസ് ബാലൻ മരിച്ച വിവരം അറിഞ്ഞു ഞാൻ അമ്പരന്നു പോയി (ഞെട്ടി പോയി എന്നു പറയുന്നില്ല )കഴിഞ്ഞ മാസം ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.മൂന്നു മണിക്കൂറിൽ അധികം ഞങ്ങൾ തമ്മിൽ സംസാരിച്ചു.അദ്ദേഹം കിടന്നു കൊണ്ടായിരുന്നു ആ സമയമത്രയും എന്നോട് സംസാരിച്ചത്.വീട്ടിലെത്തിയ ഞാൻ ഭാര്യയോട് പറഞ്ഞു 'ബാലൻ സാറിനെ ഒന്നു പോയി കണ്ടിട്ടു വാ സാറിനെ കണ്ടിട്ടു അത്ര സുഖമില്ലെന്നു തോന്നുന്നു'.കുറച്ചു ദിവസം മുൻപ് ഞാൻ സാറിനെ വിളിച്ചു 'അന്ന് കണ്ടപ്പോൾ കിടക്കയിൽ തന്നെ ആയിരുന്നല്ലോ' എന്നാ എന്റെ ചോദ്യത്തിനു അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല.അര മണിക്കൂറെങ്കിലും പല കാര്യങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിച്ചു.' believers jeurnal' ൽ  ഞാൻ എഴുതി (പ്രസംഗങ്ങൾ കേട്ടതും -കേൾക്കാതെ പോയതും )പക്ഷെ ബാലൻ സാറിന്റെ ഒരു 'ലൈവ് പ്രസംഗം ഇനി കേൾക്കാനാവുമോ?' വേണ്ടുന്നതെല്ലാം സാർ പ്രസംഗിച്ചു തീർത്തു,എഴുതേണ്ടത് എല്ലാം എഴുതി 'മരിച്ചവർ എവിടെ' എന്ന പുസ്തകം ഇനിയും അനേകരെ നിത്യ ജീവനിലേക്കു നയിക്കും.
സാറിനെ ആദ്യമായി ഞാൻ കാണുന്നത് 'മരുപ്പച്ച'യുടെ ഓഫീസിൽ വച്ചാണ്  കാർട്ടൂണിനെ കുറിച്ചൊക്കെ അന്ന് പറഞ്ഞു  പിന്നീടൊരിക്കൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വച്ച് ഞാൻ സാറിനെ കണ്ടു എന്റെ ഭാര്യയും എന്റെ ഒപ്പം ഉണ്ടായിരുന്നു. ഭാര്യ എന്നെയും കൂട്ടി സാറിന്റെ അടുക്കൽ ചെന്നു.(ബെഥനി അക്കാദമിയിൽ എന്റെ ഭാര്യയെ സാർ പഠിപ്പിച്ചിട്ടുണ്ട് )മരുപ്പച്ച യിൽ വച്ച് തമ്മിൽ കണ്ടതൊന്നും സാറിന് ഓർമ ഇല്ലായിരുന്നു.സാർ എന്നോട് 'മെസ്സഞ്ചർ' ൽ വരച്ച 'ഒരു കൊട്ടുവായുടെ പരിണാമം'എന്ന കാർട്ടൂണിനെകുറിച്ച് സംസാരിച്ചു.'എനിക്ക് കൂടി കാർട്ടൂണ്‍ വരച്ചു താ ആരും ഇടാത്തത് ഞാൻ ഇട്ടോളാം'എന്നു സാർ പറഞ്ഞു.'ദൈവദൂഷണം മാത്രം വരക്കരുത്‌ 'എന്നൊരു മുന്നറിയിപ്പും തന്നു ചില കാർട്ടൂണുകൾ
സാറിനു കൊടുത്തെങ്കിലും തുടർച്ചയായി വരക്കാൻ തുടങ്ങിയത് 2005 പകുതിയോടെ ആയിരുന്നു.അത്‌ 2012 ആഗെസ്റ്റ് -സെപ്റ്റെംബർ വരെ തുടർന്നുവെന്നു തോന്നുന്നു.തുടർച്ചയായ ഏഴു വർഷം DEFENDER ൽ എന്റെ കാർട്ടൂണുകൾ വന്നു.ഒന്നു രണ്ടു ലക്കങ്ങൾ ഇടക്ക് മുടങ്ങിയത് ഒഴിച്ചാൽ ഒരു ലക്കത്തിൽ ശരാശരി നാല് കാർട്ടൂണുകൾ വച്ച് നോക്കിയാൽതന്നെ 700 ഓളം കാർട്ടൂണുകൾ DEFENDER വന്നിട്ടുണ്ട് നൂറെണ്ണം എങ്കിലും കൂടാനെ സാധ്യത ഉള്ളു .



കാർട്ടൂണുകൾ ലഭിക്കേണ്ട സമയം ആകുമ്പോൾ സാർ വിളിക്കും. അപ്പോഴാണ്‌ ഞാൻ വരയ്ക്കാൻ തുടങ്ങുക വരച്ചു കവറിൽ ഇട്ടു കുരിയറിൽ അയക്കും.മൂന്നു നാല് വർഷമായി ഇമെയിൽചെയ്യുകയാണ് പതിവ്. എന്നോടൊരിക്കൽ സാർ പറഞ്ഞു 'ടെഫെന്ദർ ന്റെ പ്രചാരത്തിൽ 25 ശതമാനമെങ്കിലും കാർട്ടൂണ്‍ നിമിത്തമാണ്'കാർട്ടൂണ്‍ കൊടുക്കുന്നതു നിർത്തേണ്ടി വന്നപ്പോൾ സാർ വിഷമിച്ചു. അതിനു ശേഷം മൂന്നു തവണ ഞാൻ സാറിന്റെ വീട്ടിൽ ചെന്നു.കാർട്ടൂണ്‍നെ കുറിച്ച് ഒരക്ഷരം ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല !
പെന്തകോസ്തിൽ(ക്രിസ്ത്യാനികളുടെ ഇടയിലെന്നു പറയാം )ബാലൻ സാറിനെ പോലെ ഒരാൾ ഇനിയില്ലെന്ന് പറയാമെന്നു തോന്നുന്നു ഏതു കാര്യം ചോദിച്ചാലും സാറിനു വെക്തമായ മറുപടി ഉണ്ടായിരുന്നു.വേദപുസ്തകം പഠിപ്പിക്കാൻ വരം ലഭിച്ചവൻ ആയിരുന്നു സാർ 'defender മറുപടി പറയുന്നു 'എന്ന പംക്തി മാത്രം വായിച്ചാൽ മതി സാറിന്റെ അറിവിന്റെ ആഴം അറിയാൻ .മൂന്നോ നാലോ മാസ്റ്റെഴ്സ് ഡിഗ്രികൾ സ്വന്തമാക്കിയ സാറിനു തലക്കനമില്ലായിരുന്നു.കർത്താവിനോടുള്ള സ്നേഹം കർത്താവിലുള്ള ആശ്രയം എന്നിവ അദ്ദേഹത്തിന് ഏറെ ഉണ്ടായിരുന്നു.ഒരിക്കൽ സാറുമായി ഞാൻ പറഞ്ഞു 'ഈ defender ഇല്ലായിരുന്നെങ്കിൽ സാറിനു കുത്തിയിരിക്കാൻ നേരം കിട്ടത്തില്ലയിരുന്നു''നേരാ ഇഷ്ടം പോലെ പ്രസംഗം കിട്ടും, ബാലൻ കോടീശ്വരൻ ആകും.പക്ഷെ ഇതു (Defender) ആര് ചെയ്യും  ആത്മീയ ലോകത്തിലെ കാപട്യങ്ങളും പൊങ്ങച്ചങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടിയതു കൊണ്ട് സാറിനു ശത്രുക്കൾ ആയിരുന്നു കൂടുതലും.


അപ്പോൾ തന്നെ മിത്രങ്ങളും ഏറെ ഉണ്ടായിരുന്നു.സാറിനെകുറിച്ച്  ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ,അവരുടെ എതിരാളികളെ കുറിച്ച് അവർക്ക് ഇഷ്ടമില്ലത്തവരെയും കുറിച്ച് Defender ൽ വാർത്ത വരുന്നത് കണ്ടു സന്തോഷിക്കുന്നത് കണ്ടിട്ടുണ്ട്.സാമാന്യം വലിയ ഒരു കുടുംബത്തെതനിച്ചാക്കിയിട്ടാണ് സാർ പോയിരിക്കുന്നത് കര്ത്താവ് അവരുടെ കാര്യങ്ങൾ നടത്തികൊടുക്കും ബുദ്ധിമുട്ടനുഭവിക്കുന്നവരെ ഇല്ലായ്മയിൽ സാർ സഹായിക്കുമായിരുന്നു .സാറിന്റെ ആരോപണങ്ങൾക്ക് വിധേയരായവരെല്ലാം സന്തോഷിക്കുകയാണ് .ഇനി അവർക്ക് ആരെയും പേടിക്കാനില്ല.പക്ഷെ സാർ മാത്രമേ മരിച്ചു പോയിട്ടുള്ളൂ .സാറിന്റെ ആരോപണങ്ങൾ എല്ലാം ഇപ്പോഴും നില നില്ക്കുന്നുണ്ട്.മറിക്കാൻ സാർ തയ്യാറായിരുന്നു ഇതു സമയത്തും മരിക്കാമെന്നു അദ്ദേഹം എഴുതുകയും ചെയ്തു.ആരെയും കഷ്ട്ടപെടുത്താതെ ആര്ക്കും ഭാരമാകാതെ സാർ പോയി സാറിന്റെ വിടവ് നികത്താൻ ആരെങ്കിലും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല

ജയ് മോഹൻ


















Share this article :

0 comments:

Enter your email address:





 
Support : Citizen Journalist Upload Your News | Readymade Website Scripts | Solar Inverter
Copyright © 2013. Dhoothan - All Rights Reserved
Template Created by CaraCreating Website Modified by Dhoothan News
Proudly powered by Blogger